ആദർശ്‌ എം സജി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌; ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

Adarsh M Saji Srijan Bhattacharyya

ആദർശ്‌ എം സജി, ശ്രീജൻ ഭട്ടാചാര്യ

വെബ് ഡെസ്ക്

Published on Jun 29, 2025, 05:57 PM | 2 min read

പലസ്തീൻ സോളിഡാരിറ്റി നഗർ (കോഴിക്കോട്‌): എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്‌യാർഡ്‌) സീതാറാം യെച്ചൂരി, നേപ്പാൾദേവ്‌ ഭട്ടാചാര്യ മഞ്ചിൽ നടന്ന പതിനെട്ടാമത്‌ അഖിലേന്ത്യാ സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.


സുഭാഷ്‌ ജാക്കർ, ടി നാഗരാജു, രോഹിദാസ്‌ യാദവ്‌, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ്‌ ഖാർജി, എം ശിവപ്രസാദ്‌, സി മൃദുല (വൈസ്‌ പ്രസിഡന്റുമാർ), ഐഷി ഘോഷ്‌, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്‌, പി എസ്‌ സഞ്ജീവ്‌, ശ്രീജൻ ദേവ്‌, മുഹമ്മദ്‌ ആതിഖ്‌ അഹമ്മദ്‌ (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ്‌ അഖിലേന്ത്യാ സെക്രട്ടറിയറ്റ്‌. കേന്ദ്ര സെക്രട്ടറിയറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്‌.


കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്‌ പ്രസിഡന്റായി തെരഞ്ഞെടുത്ത ആദർശ്‌ എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത്‌ ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്‌. പശ്ചിമബംഗാൾ ജാദവ്‌പുർ സ്വദേശിയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്‌. കേരളത്തിൽ നിന്ന് 10 പേർ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുണ്ട്.



കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗങ്ങൾ


കെ പ്രസന്ന കുമാർ, പി രാംമോഹൻ, ഒ പരമേശ്‌, പല്ലവി, സാഹിദ (ആന്ധ്ര പ്രദേശ്‌), കാന്തികുമാരി (ബിഹാർ), ഐഷി ഘോഷ്‌, സൂരജ്‌ എളമൺ (ഡൽഹി), സത്യേഷ ലെയുവ, അഗ്‌മാൻ ലെയുവ (ഗുജറാത്ത്‌), സുഖ്‌ദേവ്‌ ബൂറ, അക്ഷയ്‌ മഹ്ല (ഹരിയാന), അനിൽ താക്കൂർ, സണ്ണി സേക്‌ത, സരിത (ഹിമാചൽ), വിജയ്‌ കുമാർ, ശിവപ്പ, സുജാത (കർണാടക), പി എസ്‌ സഞ്ജീവ്‌, എം ശിവപ്രസാദ്‌, എസ്‌ കെ ആദർശ്‌, ബിബിൻരാജ്‌ പായം, സാന്ദ്ര രവീന്ദ്രൻ, പി താജുദീൻ, ഗോപിക, ടോണി കുര്യാക്കോസ്‌, ആര്യാപ്രസാദ്‌, അക്ഷര (കേരളം), അജയ്‌ തിവാരി, രാജ്‌വീർ ധാക്കഡ്‌ (മധ്യപ്രദേശ്‌), രോഹിദാസ്‌ ജാദവ്‌, സോംനാഥ്‌ നിർമൽ, മനീഷ ബല്ലാൽ (മഹാരാഷ്ട്ര) ചന്ദൻ സാഹു (ഒഡീഷ), എസ്‌ പ്രവീൺകുമാർ (പോണ്ടിച്ചേരി), രാംദാസ്‌ പി ശ്രീനിവാസൻ (പിഎസ്‌എഫ്‌), ജീവൻകുമാർ (പഞ്ചാബ്‌), വിജേന്ദ്ര ധാക്ക, മുകേഷ്‌ മോഹൻ പുരിയ, ഫാൽഗൻ ബറാന്ദ, പ്രിയ ചൗധരി (രാജസ്ഥാൻ), ജി അരവിന്ദ സാമി, ടി ഷംസീർ അഹമ്മദ്‌, സി മൃദുല, കെ പി സൗമ്യ (തമിഴ്‌നാട്‌), ടി നാഗരാജു, എസ്‌ രജനീകാന്ത്‌, എം മമത, എം പൂജ, കെ ശങ്കർ, എം ഡി ആതിഖ്‌ അഹമ്മദ്‌ (തെലങ്കാന), ശ്രീജൻ ദേവ്‌, പ്രീതം ഷിൽ, സൗരവ്‌ ദേവ്‌, പൂജ ഹരിദാസ്‌ (ത്രിപുര), സുജിത്‌ ത്രിപുര, ദിപ്‌ഷാന ദേബ്‌ബർമ (ടിഎസ്‌യു), നിതിൻ മലേത, ശൈലേന്ദ്ര പാർമർ (ഉത്തരാഖണ്ഡ്‌), പാർത്ഥസാരഥി ദ്വിവേദി, അബ്ദുൾ വഹാബ്‌ (ഉത്തർപ്രദേശ്‌), ദേബാഞ്ജൻ ദേ, പ്രണയ്‌ ഖാർജി, സൗവിക്‌ദാസ്‌ ബക്ഷി, ആകാശ്‌ കർ, മധുശ്രീ മജുംദാർ, ദിഥിതി റോയ്‌, ബർണാന മുഖോപാധ്യായ, ഷുവജിത്‌ സർക്കർ, ജാകിർ ഹുസൈൻ മുല്ലിക്, അർണാബ്‌ ദാസ്‌ (പശ്ചിമ ബംഗാൾ), ശ്രീജൻ ഭട്ടാചാര്യ, ആദർശ്‌ എം സജി, സുഭാഷ്‌ ജാക്കർ, എം എൽ അഭിജിത്ത്, ദൊഡ്ഡ ബസവരാജ്‌ ഗുളേഡ (സെന്റർ), ശിൽപ സുരേന്ദ്രൻ (സെൻട്രൽ യൂണിവേഴ്‌സിറ്റി), ദീപാജിത്‌ ദാസ്‌ (മെഡിക്കൽ), ക്ഷണിതാവ്‌: നിഖിൽ മാത്യു (യുകെ, അയർലന്റ്‌).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home