ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്.ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം.
പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.









0 comments