ad
Deshabhimani

പൊന്മുടിയിൽ വാഹനാപകടം: 35 അടി താഴ്ചയിലേക്ക് വീണു; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

Ponmudi car accident

മരണപ്പെട്ട ത്രയ നന്ദ (ഇടത്), അപകടത്തിൽപ്പെട്ട വാഹനം (വലത്)

വെബ് ഡെസ്ക്

Published on May 21, 2026, 09:54 PM | 1 min read

വിതുര: പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങിയ ഏഴം​ഗ കുടുംബം വാഹനാപകടത്തിൽപ്പെട്ട് ഏഴുവയസുകാരി മരിച്ചു. കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടിൽ അനീഷ്- ശാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്.


പൊന്മുടി കണ്ട് തിരികെ വരുന്നവഴി കല്ലാർ ചെക്ക് പോസ്റ്റിന് താഴെ 35 അടി കുഴിയിലേക്കാണ് കാർ മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന കല്ലറ വളക്കുഴി പച്ച ശ്രീശൈലത്തിൽ അനൂപ് (47), അനു (38), നിവേദ് (13), തീർത്ഥ (17), കല്ലറ തറട്ട അഖിന ഭവനിൽ ലതിക മകൾ അഖിന (17) പാങ്ങോട് മൂന്ന് മുക്ക് ബോസ് നിവാസിൽ ഷൈനി മകൾ ഗോപിക (17) എന്നിവരെ പരിക്കുകളോടെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ത്രയ നന്ദയുടെ മൃതശരീരം നിലവിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home