ad
Deshabhimani

പേഴ്‌സണൽ സ്‌റ്റാഫ്‌

ആ 787 പേരുടെ പട്ടിക എവിടെ നിന്നും കിട്ടി; മുഖ്യമന്ത്രി വെളിപ്പെടുത്തണം: പിണറായി

Pinarayi Vijayan V D Satheesan
വെബ് ഡെസ്ക്

Published on Sep 10, 2026, 07:56 PM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. വ്യക്തമായ രേഖകളുള്ള കാര്യങ്ങൾപോലും ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹംതന്നെ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാർക്ക് ഇരുപത്തഞ്ചോ അതിൽ താഴെയോ പേഴ്‌സണൽ സ്‌റ്റാഫാണ്‌ ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചു വർഷം എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നീ മന്ത്രുമാർ മാറി പുതിയ മന്ത്രിമാർ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചില്ല. ആകെ അഞ്ഞൂറിൽ താഴെ പേഴ്സണൽ സ്റ്റാഫാണ്‌ ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്നും പിണറായി ചോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home