ad
Deshabhimani

'എൻകോർ' ട്രെയിലർ പുറത്ത്; 300 കോടി കളക്ഷനിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

Bethlahem
വെബ് ഡെസ്ക്

Published on Sep 10, 2026, 07:42 PM | 1 min read

കൊച്ചി : ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്ന നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി കളക്ഷൻ ലക്ഷ്യമിട്ട് മുന്നേറുന്നു. ചിത്രത്തിന്റെ രണ്ടാം ട്രെയിലർ ‘Encore’ എന്ന പേരിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും വലിയ തോതിൽ ആകർഷിക്കുന്നുണ്ട്.


ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ ‘ജസ്റ്റിൻ ചേട്ടായി’യായി നിവിൻ പോളിയും ‘ആഷ്‌ലി’യായി മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ. ഇരുവരുടെയും കഥാപാത്രങ്ങളും കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറി.


ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച കളക്ഷൻ നേടുന്നുണ്ട്.


വിഷ്ണു വിജയ്യാണ് സംഗീതം ഒരുക്കിയത്. അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിച്ചു. സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.


വിനായക് ശശികുമാറാണ് ഗാനരചന. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ആഷിക് എസ് ആർട്ട് ഡയറക്ടറായും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനറായും റോണക്സ് സേവ്യർ മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ആക്ഷൻ സന്തോഷാണ് സംഘട്ടനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home