ad
Deshabhimani

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കടിയേറ്റത് വീടിനകത്ത് നിന്ന്

salini Snakebite.JPG
വെബ് ഡെസ്ക്

Published on Sep 10, 2026, 08:49 PM | 1 min read

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. സെപ്തംബർ ഒന്നിന് വീടിനകത്ത് ഗ്യാസ് സിലിണ്ടറിന് സമീപത്ത് നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്.


അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഏഴാം തീയതി വീട്ടിൽവച്ച് വീണ്ടും അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയിൽ ചികിത്സ നടത്തി. എന്നാൽ ബുധനാഴ്ച നില വഷളായതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. 


കടയ്ക്കൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. മക്കൾ: അമൃത, അമർനാഥ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home