ad
Deshabhimani

ഇന്ത്യൻ സിനിമയിലെ ഹിറ്റ് ത്രില്ലർ ഫ്രാഞ്ചൈസിക്ക് ക്ലൈമാക്സ്; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയിലർ പുറത്ത്

D3
വെബ് ഡെസ്ക്

Published on Sep 10, 2026, 08:50 PM | 1 min read

മുംബൈ : ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിലെ അവസാന ചിത്രമായ ‘ദൃശ്യം: ദി കൺക്ലൂഷൻ’ന്റെ ട്രെയിലർ പുറത്ത്. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രം അഭിഷേക് പഥക് സംവിധാനം ചെയ്യുന്നു. ഒക്ടോബർ 2ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.


‘ദൃശ്യം 2’ അവസാനിച്ചിടത്തുനിന്നാണ് പുതിയ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കാൻ സത്യങ്ങൾ മറച്ചുവെച്ച വിജയ് സാൽഗോങ്കറിന് മുന്നിൽ ഇത്തവണ കൂടുതൽ ശക്തമായ അന്വേഷണ സംഘമാണ് എത്തുന്നത്. അസാധ്യമെന്ന് തോന്നുന്ന കേസിന്റെ ചുമതല എസ്പി ക്രൈംബ്രാഞ്ച് രാജ്‌വീർ സിംഗ് തോമർ ഏറ്റെടുക്കുന്നതോടെ വിജയ് നേരിടുന്ന വെല്ലുവിളികളും ശക്തമാകുന്നു. രാജ്‌വീർ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത്താണ് എത്തുന്നത്.


അജയ് ദേവ്ഗണിന് പുറമെ തബു, ശ്രിയ ശരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, കമലേഷ് സാവന്ത്, ഇഷിത ദത്ത, മൃണാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പഴയ രഹസ്യങ്ങൾ വീണ്ടും ഉയർന്നുവരുന്നതും വിജയ് സാൽഗോങ്കറും അന്വേഷണ സംഘവും തമ്മിലുള്ള പോരാട്ടവുമാണ് ട്രെയിലർ പ്രധാനമായും അവതരിപ്പിക്കുന്നത്.


ഗോവയിലെ പനാജിയിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളും സംവിധായകൻ അഭിഷേക് പഥകും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസാണ് നിർമിക്കുന്നത്.


അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമാണം. 2026 ഒക്ടോബർ 2ന് ചിത്രം തീയേറ്ററുകളിലെത്തും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home