തിരുവനന്തപുരം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 13മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള അവധിക്കാല സ്പെഷ്യൽ ട്രെയിൻ 13ന് സർവീസ് ആരംഭിക്കും. മെയ് മാസം മുഴുവൻ സർവീസ് നടത്തും. ബുധനാഴ്ചകളിൽ പകൽ 11ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് പുറപ്പെട്ട് കൊല്ലം, പുനലൂർ, ചെങ്കോട്ട, ശിവകാശി, ശിവഗംഗ, നാഗപട്ടണം വഴി പിറ്റേന്ന് പുലർച്ചെ മൂന്നിന് വേളാങ്കണ്ണിയിലെത്തും.
അവിടെനിന്ന് വ്യാഴാഴ്ചകളിൽ പകൽ 12.45നാണ് മടക്ക സർവീസ്. വെള്ളി പുലർച്ചെ 5.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. ട്രെയിൻ നമ്പർ: 06031/06032.










0 comments