പി ജെ ആൻ്റണിയുടെ ഭാര്യ മേരി ആൻ്റണി അന്തരിച്ചു

മേരി ആൻ്റണി, പി ജെ ആൻ്റണി
കൊച്ചി: അഭിനേത്രിയും നാടക– സിനിമാലോകത്തെ അതുല്യ പ്രതരിഭ അന്തരിച്ച പി ജെ ആന്റണിയുടെ ഭാര്യയുമായ മേരി ആന്റണി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി ജെ ആന്റണിയുടെ കല്ലറയിൽ സംസ്ക്കരിക്കും.
നാടകരംഗത്തെ ഒന്നിച്ചുള്ള യാത്രയിൽ മൊട്ടിട്ട പ്രണയമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. പാലാ സ്വദേശിയായ മേരി, പി ജെ ആന്റണിയുടെ ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിൽ വേഷമിടാൻ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ അടുത്തത്. മേരിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹത്തെ തുടർന്ന് പി ജെ ആന്റണിയുടെ സർഗജീവിതത്തിനും താങ്ങും തണലും പ്രചോനവുമായി മാറി മേരി.
മക്കൾ: എലിസബത്ത്, ജോസഫ്. മകൾ എലിസബത്തിന്റെ കുടുംബത്തിനൊപ്പം കടവന്ത്ര യുവജനസമാജം റോഡിലെ പുത്തൻപുരയിൽ വീട്ടിലായിരുന്നു താമസം.










0 comments