'പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്'; അന്ന് രാത്രി ഡിജിപിയെ വിളിച്ചത് താനാണെന്നും ലാൽ

കൊച്ചി: ആക്രമിക്കപ്പെട്ട ദിവസം അതിജീവിത വീട്ടിലേക്ക് വന്നപ്പോൾ അവരുടെ വിഷമവും സങ്കടപ്പോൾ പ്രതികളെ കൊന്നുകളയണമെന്ന് തോന്നിയെന്ന് സംവിധായകനും നടനുമായ ലാൽ. വിവരം ആദ്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിക്കുന്നത് ഞാനാണ്. അല്ലാതെ പി ടി തോമസല്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ബഹ്‌റയെ വിളിച്ച് കഴിഞ്ഞ ശേഷമാണ് പി ടി തോമസ് വരുന്നത്. അദ്ദേഹം മാർടിൻ എന്ന് പറയുന്ന ഡ്രൈവറെ എത്രയും ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞു. മാർടിന് നല്ലവേദനയുണ്ടെന്നും ആശുപത്രിയിലാക്കിയില്ലെങ്കിൽ കുഴപ്പമാകുമെന്നും പറഞ്ഞു. എന്നാൽ അവനെ സംശയമുണ്ടെന്നും അയാളുടെ അഭിനയം ശരിയല്ലെന്നും ഞാൻ പ്രതികരിച്ചു. നോർത്ത് ഇന്ത്യൻ ഓഫീസർ വന്നപ്പോൾ ഞാനിക്കാര്യങ്ങൾ പറഞ്ഞു. തുടർന്ന് അവനെ പൊലീസ് കൊണ്ടുപോയി. ഞാൻ ചെയ്‌ത വലില കാര്യമായിരുന്നത്. അവിടെ നിന്നുമാണ് എല്ലാത്തിന്റെയും തുടക്കം.
കോടതിയോടും പ്രൊസിക്യൂഷനോടും ഞാനും കുടുംബവും കിറുകൃത്യമായി കേസിനെ സഹായിക്കുന്ന എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. കേസ് തെളിയിക്കാൻ എന്റെ വശത്ത് നിന്നുള്ള കാര്യങ്ങൾ എല്ലാം ചെയ്‌തു. സുപ്രീംകോടതിയിൽ എത്തിയാലും എനിക്ക് അറിയാവുന്നതെല്ലാം അറിയിച്ചിരിക്കും. വന്നിരിക്കുന്ന വിധി ശരിയാണോ, തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല. എന്തുകൊണ്ടാണിങ്ങനെ വിധി വന്നതെന്നും കുറ്റവാളിയേ അല്ല എന്ന അർഥത്തിലാണോ എന്നൊന്നും അറിയില്ല. പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അതിജീവിതയെ വിളിച്ചിട്ടില്ല. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നും അറിയില്ല– ലാൽ പറഞ്ഞു.









0 comments