അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് 26 മുതൽ

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് എറണാകുളം അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ 26, 27 തീയതികളിൽ നടക്കും.
ഉദ്ഘാടനം 27-ന് പകൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോർജ്, ബെന്നി ബെഹനാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ സന്നിഹിതരാകും. വിവിധ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ സമ്മാനിക്കും.








0 comments