ad
Deshabhimani

'ഒരു ലക്ഷത്തിന് 1.75 ലക്ഷം രൂപ നൽകും'; പൂവാർ സ്വദേശിയ്ക്ക് നഷ്ടമായത് 50 ലക്ഷം

cyber crime

cyber crime

വെബ് ഡെസ്ക്

Published on Mar 20, 2026, 09:09 PM | 1 min read

കോവളം: ഓൺലൈൻ ട്രേഡിങ്‌ എന്നപേരിൽ പൂവാർ സ്വദേശിയിൽനിന്ന്‌ അരക്കോടി തട്ടിയെടുത്തതായി പരാതി. ഗവ. ആശുപത്രിക്കു സമീപം എരിക്കലുവിള ജിബി ഭവനിൽ ജോർജ് എലിയാസിന് (61) ആണ് പണം നഷ്‌ടപ്പെട്ടത്. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ 50.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 3 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് പണം നഷ്‌ടപ്പെട്ടത്.


‘അചിന്ത്യ സെക്യൂരിറ്റീസ് ലിമിറ്റഡ്' എന്ന കമ്പനിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കിയായിരുന്നു തട്ടിപ്പ്. നിക്ഷേപിക്കുന്ന തുക അനുസരിച്ച് വൻ ലാഭം ലഭിക്കുമെന്ന് കമ്പനി നൽകിയ വാഗ്ദാനം വിശ്വസിച്ചതാണ് വിനയായത്. എസ്ബിഐ പൂവാർ ശാഖയിലെ അക്കൗണ്ടിൽനിന്ന് 22.75 ലക്ഷം രൂപയും കോട്ടക് ബാങ്ക് പൂവാർ ശാഖയിൽനിന്ന് 28 ലക്ഷം രൂപയും ജോർജ് അയച്ചുകൊടുത്തു. വ്യാജ മൊബൈൽ ആപ്ലിക്കേഷനും തട്ടിപ്പുകാർ ജോർജിന്‌ നൽകിയിരുന്നു. ലാഭം ഉണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷനിൽ മെസേജുകളായി ലഭിച്ചിരുന്നു.


ഒരു ലക്ഷം രൂപ നിക്ഷേപിച്ചപ്പോൾ അടുത്ത ദിവസം അത്‌ 1.75 ലക്ഷം രൂപ ആയതായി ആപ്ലിക്കേഷനിൽ കാണിച്ചു. ഇതോടെയാണ് കൂടുതൽ പണം നിക്ഷേപിച്ചത്. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൊലീസിനെ സമീപിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home