ad
Deshabhimani

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവന വിസ്മരിക്കാനാവില്ല: എം എ ബേബി

MA BABY KOZHIKODE.JPG
വെബ് ഡെസ്ക്

Published on Sep 13, 2026, 11:17 AM | 1 min read

കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവന വിസ്മരിക്കാനാവില്ലെന്നും സംസ്ഥാനത്തെ നേട്ടങ്ങളിലേക്ക് നയിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നുനാൾ നീളുന്ന ​സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


MA BABY KOZHIKODE 1.JPG


സിപിഐ എമ്മിന്റെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ വ്യക്തമായ ദിശാബോധവും തെളിമയുമേകാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ്‌ യോഗത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനുമുള്ള കർമപദ്ധതികൾ ആവിഷ്‌കരിക്കും.


സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ്‌ ചൊവ്വാഴ്‌ചവരെയുള്ള യോഗത്തിൽ പങ്കെടുക്കുക. സമാപനംകുറിച്ച്‌ ലക്ഷം പേർ അണിനിരക്കുന്ന റാലി ചൊവ്വാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന്‌ കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ റാലിയിൽ ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home