ആര്‍എസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആര്‍എസ്എസ് ക്യാമ്പിൽ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി കോട്ടയം വഞ്ചിമല സ്വദേശി അനന്ദു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അടുത്ത ദിവസങ്ങളിൽ അനന്തുവിനെ ചികിത്സിച്ച ഡോക്‌ടർമാരുടെ മൊഴിയെടുക്കും. ചൊവ്വാഴ്‌ച കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശിക്കുന്ന എന്‍എം എന്നയാളെ ബന്ധുക്കൾക്ക് അറിയാം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് ശാഖയില്‍വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നാണ് യുവാവിന്റെ കുറിപ്പിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടശേഷം തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വയസ്സുമുതല്‍ പീഡനത്തിനിരയാക്കിയെന്നും ഇത് മാനസികപ്രശ്നങ്ങള്‍ക്ക് കാരണമായെന്നും അനന്തു രേഖപ്പെടുത്തിയിരുന്നു. താന്‍ ലോകത്ത് ഇത്രയേറെ വെറുക്കുന്ന ഒരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനെ സുഹൃത്താക്കരുതെന്നും വിഷം കൊണ്ടുനടക്കുന്നവരാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ.
കുറിപ്പിൽ പരാമർശിക്കുന്ന 'എൻഎം' എന്നയാൾക്കെതിരെ പൊലീസ് പ്രേരണകുറ്റം ചുമത്തിയിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്ന 'എൻഎം' എന്നയാളെ പ്രതിചേർത്ത് തമ്പാനൂർ പൊലീസാണ് കേസെടുത്തത്.









0 comments