അതൃപ്തി പുകയുന്നു: ജിഎൻഎ കരാർ റദ്ദാക്കൽ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു. ജിഎൻഎ കരാർ റദ്ദാക്കിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാണ് അതുസംബന്ധിച്ച് തീരുമാനിക്കുന്നത്. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്കും മുകളിലാണ്. ഏത് വകുപ്പിലും ഇടപെടാം. നിർദേശവും അഭിപ്രായവും ചോദിച്ചാൽ മതിയാകുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ മന്ത്രി പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കുന്നതിൽ തെറ്റില്ല. നവംബറിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന മുൻ റിപ്പോർട്ട് പരിശോധിക്കാൻ നിർദേശമുള്ളതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി അമിത വിലയ്‌ക്ക് ഇടപാട് നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കമാണ് പൊളിഞ്ഞത്. പ്രതിസന്ധിയില്ലെന്നും പുതിയ കരാർ ആവശ്യമില്ലെന്നും കെഎസ്‌ഇബി റിപ്പോർട്ട് നൽകിയതോടെ മറ്റുവഴിയില്ലാതെ കരാർ നീക്കം മരവിപ്പിക്കുകയായിരുന്നു.








0 comments