ഓര്‍മ ‘അന്താരാഷ്ട്ര പ്രസംഗമത്സരം’ ഗ്രാന്റ് ഫിനാലെ

കോട്ടയം ഓർമ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രൊമോഷൻ ഫോറം വെള്ളി മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരം മൂന്ന് ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷം 12, 13 തീയതികളിൽ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോർട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തിൽവച്ചാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. 13ന് പകൽ രണ്ടിന് സന്തോഷ് ജോർജ് കുളങ്ങര ഗ്രാൻഡ് ഫിനാലേ ഉദ്ഘാടനംചെയ്യും. 60 പേരാണ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കുന്നത്. ഡിആർഡിഒയിലെ സയന്റിസ്റ്റ് ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം മിയ ജോർജ് വിജയികളെ പ്രഖ്യാപിക്കും. വെള്ളി പകൽ 11മുതൽ രാത്രി ഒമ്പതുവരെ മത്സരാർഥികൾക്കുള്ള പരിശീലനവും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. 13ന് രാവിലെ മുതൽ ഉച്ചവരെ ഫൈനൽ റൗണ്ട് മത്സരവും രണ്ടുമുതൽ അഞ്ചുവരെ അവാർഡ് ദാന ചടങ്ങും നടക്കും. വാർത്താസമ്മേളനത്തിൽ ഷാജി ആറ്റുപുറം, പ്രൊഫ. ടോമി ചെറിയാൻ, കുര്യാക്കോസ് മാണിവയലിൽ എന്നിവർ പങ്കെടുത്തു.










0 comments