ad
Deshabhimani

കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപക ധർണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 12:08 AM | 0 min read

കോട്ടയം വിദ്യാഭ്യാസ ഉപജില്ലാ കേന്ദ്രങ്ങളിൽ കെഎസ്‌ടിഎ നേതൃത്വത്തിൽ അധ്യാപക ധർണകൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന ക്രമീകരിക്കുക, തുടർച്ചയായ ആറ്‌ പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.      കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ വി അനീഷ് ലാൽ, പാലായിൽ ജില്ലാ സെക്രട്ടറി കെ എസ്‌ അനിൽകുമാർ, രാമപുരത്ത് സംസ്ഥാന കമ്മറ്റിയംഗം അനിതാ സുശീൽ, ഏറ്റുമാനൂരിൽ സംസ്ഥാന കമ്മറ്റിയംഗം വി കെ ഷിബു, കോട്ടയം ഈസ്റ്റ്, വെസ്റ്റ് സബ് ജില്ലാ കേന്ദ്രത്തിൽ സംസ്ഥാന കമ്മറ്റിയംഗം കെ ജെ പ്രസാദ്, പാമ്പാടിയിൽ ജില്ലാ ട്രഷറാർ ബിറ്റു പി ജേക്കബ്, വൈക്കത്ത് ജില്ലാ വൈസ് പ്രസിഡന്റ ഷാലിമോൾ, ചങ്ങനാശേരിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബിനു എബ്രഹാം, കുറവിലങ്ങാട് ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പ്രകാശൻ, കറുകച്ചാലിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ആർ പ്രവീൺ, കൊഴുവനാലിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി റീമാ വി കുരുവിള, ഈരാറ്റുപേട്ടയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ രാജ്കുമാർ എന്നിവർ ധർണകൾ ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home