'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നാളെ അരങ്ങിൽ

കണ്ണൂർ> ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നാടകം തിങ്കൾ വൈകീട്ട് ഏഴിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ അരങ്ങേറും.
ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയുടെ ജീവിതവും വിമോചനവും പറഞ്ഞ നോവൽ ആദ്യമായാണ് അരങ്ങിലെത്തുന്നത്. വിശ്വാസവും മിത്തും നിരാശകളും ഉൾച്ചേരുന്ന ഒരു ദേശത്തിൻ്റെയും ജനതയുടെയും കഥയായാണ് നാടകം അവതരിപ്പിക്കുന്നത്. എമിൽ മാധവിയാണ് നാടകാവിഷ്‌കാരവും സംവിധാനവും നിർവഹിച്ചത്.
പ്രേക്ഷകർക്കിടയിലേക്ക് നീളുന്ന ത്രസ്‌റ്റ് സങ്കേതത്തിലൂടെ വേദിയൊരുക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 32ൽപരം കലാകാരൻമാരാണ് അരങ്ങിലെത്തുന്നത്.










0 comments