ബാഹുബലി യുഗം കഴിഞ്ഞു, ഇനി 'ഫൗജി'; ഏഴുവർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്, പുതിയ ലുക്ക് വൈറൽ

ഹൈദരാബാദ്: പാൻ-ഇന്ത്യൻ താരം പ്രഭാസിന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി താരത്തിന്റെ പുതിയ പ്രൊഫൈൽ ചിത്രം. കഴിഞ്ഞ ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ചിരുന്ന ഡിപി യായ ഐക്കോണിക് 'ബാഹുബലി' ചിത്രത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി'യിലെ തീവ്രമായ ലുക്കാണ് താരം പുതിയ ഡിപിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രം മാറിയതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് സിനിമാപ്രേമികൾ ഈ പുതിയ ലുക്ക് ഇന്റർനെറ്റിൽ ഏറ്റെടുത്തത്.
ദേശസ്‌നേഹ പശ്ചാത്തലത്തോട് ചേർന്നുനിൽക്കുന്ന ചിത്രമാണ് 'ഫൗജി' എന്നാമ് വിവരം. വെറുമൊരു പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് എന്നതിലുപരി, പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ ഒരു സുപ്രധാന യുഗത്തിൽ നിന്നുള്ള മാറ്റമായാണ് ആരാധകർ ഇതിനെ നോക്കിക്കാണുന്നത്. ബാഹുബലി നൽകിയ ചരിത്രവിജയത്തിൽ നിന്നും ഫൗജി എന്ന പുതിയ കാലഘട്ടത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പായാണ് ആരാധകരുടെ സോഷ്യൽ മീഡിയയിലെ ചർച്ച.
എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രഭാസിന്റെ ഈ പുതിയ അവതാർ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രിയതാരത്തിന്റെ ഈ ചെറിയ മാറ്റം പോലും വരാനിരിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളുടെ സൂചനയാണ്. വിനോദ വാർത്താ പേജുകളിലും ഫാൻ ഗ്രൂപ്പുകളിലും ഫൗജിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കാൻ ഈ ഒരൊറ്റ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.








0 comments