22 October Tuesday

‌വാട‌്സാപ‌്‌ ഡാർക്ക‌് മോഡ‌് ആൻഡ്രോയിഡിലും

വെബ് ഡെസ്‌ക്‌Updated: Thursday Mar 28, 2019


ആപ്പിൾ ഫോണിൽ മാത്രം ലഭ്യമായിരുന്ന വാട‌്സാപ‌് ഡാർക്ക‌് മോഡ‌് ഓപ‌്ഷൻ ആൻഡ്രോയിഡ‌് ഫോണിലേക്കും. ആൻഡ്രോയിഡ‌് ബീറ്റയുടെ 2.19.82 ലാണ‌് ഡാർക്ക‌് മോഡ‌് ലഭ്യമാകുന്നത‌്.

നിലവിൽ ഈ ഫീച്ചറിന്റെ മിനുക്കുപണികൾ നടന്നുവരികയാണെന്നും വൈകാതെ തന്നെ ഉപയോക്താക്കൾക്ക‌് ഇത‌് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഫോർവേഡിങ് ഓപ‌്ഷനിലും പുതുക്കിപ്പണിയാൻ തീരുമാനിച്ചതായി ഇവർ അറിയിച്ചു.

സെറ്റിങ‌്സിൽ മാത്രമാണ‌് നേരത്തെ ഡാർക്ക‌് മോഡ‌് ലഭ്യമായിരുന്നത‌്. എന്നാലിത‌്  നോട്ടിഫിക്കേഷനിലും ഡാറ്റ, ചാറ്റ‌് , അക്കൗണ്ട‌് സെറ്റിങ‌്സിലും ലഭ്യമാകുന്ന സ‌്ക്രീൻ ഫോട്ടുകളാണ‌് പുറത്തു വിട്ടിരിക്കുന്നത‌്.  കഴിഞ്ഞവർഷം മുതലാണ‌് ഡാർക്ക‌് മോഡ‌് ഫീച്ചറുമായി വാട‌്സാപ‌് എത്തുന്നുവെന്ന വിവരം വെളിപ്പെടുത്തിയത‌്. ഇത‌് കൂടാതെ ‘ഫോർവേഡിങ് ഇൻഫോ’ ‘ഫ്രീക്വന്റലി ഫോർവേഡഡ‌്’ എന്നീ  ഫീച്ചറുകളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top