01 April Saturday

എംഫോണ്‍ വരുന്നു... വില കുറവ്... മികവേറെ

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2017

ആഗോളതലത്തില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് കുറഞ്ഞ വിലയും കൂടുതല്‍ മികവുമായി ഇന്ത്യയില്‍നിന്നൊരു സ്മാര്‍ട്ട് ഫോണ്‍ കമ്പനികൂടി എത്തുന്നു. കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായ എംഫോണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജീസ് പുതിയ മൂന്ന് ഹാന്‍ഡ്സെറ്റുകളുടെ ശ്രേണി വ്യാഴാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും.

ഇതോടെ ദുബായ് അടക്കമുള്ള ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ മൂന്ന്  എംഫോണ്‍ മോഡലുകള്‍ ലഭ്യമാകും. ഏറ്റവും വേഗമേറിയ  ഡക്കാകോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ആദ്യ കമ്പനിയെന്ന അവകാശവാദവും എംഫോണിനുണ്ട്.  ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിക്കുന്നത് കമ്പനിയുടെ ചൈനയിലെ യൂണിറ്റിലാണ്. ഡിസൈന്‍ ഗവേഷണവിഭാഗം കൊറിയയിലാണ്. ഓരോ ഹാന്‍ഡ്്സെറ്റും 60 വ്യത്യസ്ത സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായാണ് വിപണിയിലെത്തുന്നതെന്ന് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

മികച്ച വില്‍പ്പനാനന്തര സേവനം  ലഭ്യമാക്കാന്‍ ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിങ്ടണാണ് എം ഫോണിനുവേണ്ടി ഇന്ത്യയെമ്പാടും സേവനകേന്ദ്രങ്ങളൊരുക്കുന്നത്. പുറമെ നേരിട്ടുള്ള സേവനകേന്ദ്രങ്ങളുമുണ്ട്്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 20 ശതമാനമാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്.

ഹാന്‍ഡ്സെറ്റുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍www.mphone.inഎന്ന വെബ്സൈറ്റുമുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആദ്യ മൊബൈല്‍ കമ്പനി എന്ന നിലയില്‍ മലയാളികളെ പ്രതിനിധീകരിച്ച് എംഫോണ്‍ എന്ന പേരും, ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയെ പ്രതിനിധീകരിക്കുന്ന കമ്പനിയുടെ ചിഹ്നവുമാണുള്ളത്. സ്മാര്‍ട്ട്ഫോണിനു പുറമെ സ്മാര്‍ട്ട്വാച്ച്, പവര്‍ബാങ്ക്, ബ്ളുടൂത്ത് ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും  പുറത്തിറക്കുന്നുണ്ട്.

വയര്‍ലെസ് ചാര്‍ജിങ് സങ്കേതികവിദ്യ ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്റക്ഷന്‍ ബേസ് എന്ന ടെക്നോളജി എംഫോണിലുണ്ട്. ലോഹനിര്‍മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചതാണ് ഈ മോഡല്‍. 256 ജിബി സ്റ്റോറേജോടെ എത്തുന്ന എംഫോണ്‍ നിലവില്‍ ഈ സൌകര്യങ്ങളുള്ള വമ്പന്‍ മോഡലുകളോട് കിടപിടിക്കുന്നതും വില അവയെ അപേക്ഷിച്ച് കുറവുള്ളതുമാണെന്ന് ആന്റോ അറിയിച്ചു. അതിവേഗ  ഡക്കാകോര്‍ പ്രൊസസര്‍, 21 മെഗാപിക്സല്‍ ക്യാമറ എന്നിവ ഇതിലുണ്ട്.        28,999 രൂപയാണ് വില.
 

ുന്നില്‍ 13 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഫ്ളാഷും സമന്വയിപ്പിച്ച എംഫോണ്‍ 7 പ്ളസില്‍ 16 എംപി പിന്‍ക്യാമറ, ഫുള്‍ എച്ച്ഡി ഡിസ്പ്ളേ 4 ജിബി റാം എന്നിവയുമുണ്ട്, അഞ്ചര ഇഞ്ച് ഡിസ്പ്ളേയാണ് എംഫോണ്‍ 7 പ്ളസില്‍. ഒക്ടാകോര്‍ പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി എന്നിവയ്ക്കുപുറമെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി ഉയര്‍ത്താനാകും. വില    24,999 രൂപ.13 മെഗാപിക്സല്‍ പിന്‍ക്യാമറയോടുകൂടിയാണ് എംഫോണ്‍ 6 അവതരിപ്പിക്കുന്നത്, ഫുള്‍ എച്ച്ഡി ഡിസ്പ്ളേ ഉള്‍പ്പെടെ  നിരവധി സവിശേഷതകളുള്ള

എംഫോണ്‍ 6ല്‍ 32 ജിബി ഡാറ്റ സ്റ്റോര്‍ചെയ്യാം. ഇന്‍ഫ്രറെഡ് ബ്ളാസ്റ്റര്‍ ഉള്‍പ്പെടുത്തിയ ഈ സ്മാര്‍ട്ട്  ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്സല്‍ റിമോട്ട് ആയി ഉപയോഗിക്കാനും കഴിയും. വില 17,999 രൂപ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top