21 November Thursday

ഒരു രംഗോലി... പ്ലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019

രംഗോലി, ദിയ, ഝുംക, ഫ്ലവർ, ലാന്റേൺ... കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെല്ലാവരും ഏറ്റവും കൂടുതൽ തെരഞ്ഞത്‌ ഇതൊക്കെയായിരിക്കും. ദീപാവലിയായിട്ട്‌ വീട്‌ അലങ്കരിക്കാനല്ല, ഗൂഗിൾ പേവഴി സമ്മാനം നേടാനാണെന്നുമാത്രം. ഗൂഗിൾ പേയിൽ ദീപാവലി സ്റ്റാമ്പുകൾ ശേഖരിച്ചാലാണ്‌ സമ്മാനം ലഭിക്കുക. 35 രൂപയ്‌ക്കു മുകളിൽ വിനിമം നടത്തുക, ചിത്രങ്ങൾ സ്കാൻ ചെയ്യുക, ലഭിക്കുന്ന സ്റ്റാമ്പുകൾ കൈമാറുക എന്നീ മർഗങ്ങളിലൂടെയാണ്‌ സ്റ്റാമ്പ്‌ ശേഖരിക്കേണ്ടത്‌.

അഞ്ച്‌ സ്റ്റാമ്പും ശേഖരിച്ചാൽ 251 രൂപ മുതൽ ഒരു ലക്ഷംവരെയാണ്‌ സമ്മാനം. എന്നാൽ, വിചാരിച്ചപോലെ എളുപ്പമല്ലിത്‌. രംഗോലിയുടെ സ്റ്റാമ്പ്‌ കിട്ടാനാണ്‌ ഏറ്റവും പ്രയാസം. വളരെക്കുറച്ചു പേർക്ക്‌ മാത്രമാണ്‌ രംഗോലികിട്ടിയതും. അതിനാൽത്തന്നെ രംഗോലിയുടെ പേരിലുള്ള ട്രോളുകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. 31 വരെയാണ്‌ സമ്മാനം നേടാനുള്ള അവസരം. എന്തായാലും ഉത്സവകാലത്ത്‌ വിപണി പിടിച്ചെടുക്കാനുള്ള ഗൂഗിൾ പേയുടെ തന്ത്രത്തിൽ ഉപയോക്താക്കൾ വീണുപോയെന്ന്‌ വേണം പറയാൻ.


പ്രധാന വാർത്തകൾ
 Top