കൊച്ചി > മുന്‍നിര പി സി ടാബ്ലറ്റ്സ്, സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ലെനോവോ, ഐഡിയ പാഡ് 110 ലാപ്ടോപ് വിപണിയിലെത്തിച്ചു. വില 20,490 രൂപമുതല്‍ 24,990 രൂപവരെ.
അപകടങ്ങളില്‍നിന്ന് ലാപ്ടോപ്പിന് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് പരിരക്ഷ നല്കുന്ന ആക്സിഡന്റ് ഡാമേജ് പ്രൊട്ടക്ഷനും ലെനോവോ ഉറപ്പുനല്‍കുന്നു. ഇന്റലിന്റെ അതിനൂതന സെലിറോണ്‍ ഡ്യുവല്‍ കോര്‍, പെന്റിയം ക്വാഡ് കോര്‍ പ്രോസസര്‍ എന്നിവയോടുകൂടിയ ഐഡിയപാഡ് 110–ന്റെ ഭാരം 2.2 കിലോഗ്രാം മാത്രമാണ്.
വിന്‍ഡോസ് 10, മൈക്രോഫോണോടുകൂടിയ വെബ്കാം, നാലുമണിക്കൂര്‍ മീഡിയാ പ്ളേ ബാക്ക്, പരമാവധി എട്ട് ജിബിവരെ ലഭിക്കുന്ന നാല് ജിബി ഡിഡിആര്‍3 മെമ്മറി, ബ്ളൂടൂത്ത്, വൈഫൈ എന്നിവയാണ് മറ്റു ഘടകങ്ങള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..