കോലാപ്പൂരി ചെരുപ്പ് വിവാദത്തിന് പിന്നാലെ ചായ പെർഫ്യൂമുമായി പ്രാഡ, സമൂഹ മാധ്യമങ്ങളിൽ വിമർശനം

മുംബൈ: ലക്ഷ്വറി ബ്രാൻഡായ പ്രാഡയുടെ പുതിയ പ്രൊഡക്ട് വീണ്ടും വിവാദത്തിൽ. കോലാപ്പൂരി ചെരുപ്പ് വിവാദത്തിന് പിന്നാലെ, മസാല ചായയുടെ മണമുള്ള പെർഫ്യൂമുമായി എത്തിയിരിക്കുകയാണ് ബ്രാൻഡ്. 'ഇൻഫ്യൂഷൻസ് ദു സാന്തല്‍ ചായ് പ്രാഡ' എന്ന പേരില്‍ അവതരിപ്പിച്ച പെർഫ്യൂം ജനുവരി അഞ്ചിനാണ് വിപണിയിലിറക്കിയത്. 190 യുഎസ് ഡോളർ അഥവാ 17,000 രൂപയിലധികം ഇന്ത്യൻ രൂപയാണ് ഇതിൻ്റെ വില. പെർഫ്യൂം ലോഞ്ചിന് പിന്നാലെ പ്രാഡയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമർശനമുയർന്നു. ബ്രാൻഡ് ഇന്ത്യൻ സംസ്കാരത്തെ മൊത്തമായി കൈയടക്കുന്നു എന്നതാണ് വിമർശനങ്ങളിൽ കൂടുതലും.
മിലാനിൽ വെച്ച് നടന്ന പ്രാഡയുടെ സമ്മർ ഷോ 2026ലാണ് പ്രാഡ കോലാപ്പൂരി ചെരുപ്പ് അവതരിപ്പിച്ചത്. ഇന്ത്യൻ ഉത്ഭവമായ ചെരുപ്പിന് യാതൊരു ക്രെഡിറ്റും നൽകാത്തതിൽ അന്ന് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ നിരാശയും വിമര്‍ശനവും പങ്കുവെച്ചത്. കോലാപൂരി ചെരുപ്പുകളുടെ അതേ സ്‌റ്റൈലിൽ നിര്‍മിച്ച, അതേ ലെതറും ടോയ് റിങ്ങുമെല്ലാമുള്ള മോഡലിനെതിരെ പരാതികൾ ഉയർന്നതിതോടെയാണ് ചെരുപ്പുകളുടെ വിപണനം ബ്രാൻഡ് സ്വന്തമാക്കിയത്. ഇന്ത്യൻ സംസ്കാരത്തെ മോഷ്ടിക്കുകയാണെന്നായിരുന്നു ഈ വാർത്തയോടുള്ള നെറ്റിസെൺസിന്റെ പ്രതികരണം. ഒരു ജോഡി ചെരുപ്പിന് 1.2 ലക്ഷം രൂപയാണ് ബ്രാൻഡ് വിലയിട്ടത്.











0 comments