ad
Deshabhimani

ചാറ്റ് ജിപിടിക്കെതിരെ ബഹിഷ്കരണം; പകുതിയോളം വരിക്കാർ പ്ലാറ്റ്‌ഫോം വിട്ടതായി റിപ്പോർട്ട്

Chatgpt.jpg
വെബ് ഡെസ്ക്

Published on Mar 04, 2026, 12:29 PM | 1 min read

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടിക്കെതിരെ ഉപയോക്താക്കളുടെ വൻ ബഹിഷ്കരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ 25 ലക്ഷത്തിലധികം (2.5 മില്യൺ) ഉപയോക്താക്കൾ തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കി പ്ലാറ്റ്‌ഫോം വിട്ടതായാണ് റിപ്പോർട്ടുകൾ.


പ്രീമിയം സേവനങ്ങൾ ഉപയോഗിച്ചിരുന്ന പകുതിയോളം വരിക്കാരാണ് ഓപ്പൺ എഐയോട് വിടപറഞ്ഞത്. സേവനങ്ങളുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവും ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഉപയോക്താക്കളെ ചൊടിപ്പിച്ചത്.


കൃത്യതയില്ലാത്ത മറുപടികളും സെൻസർഷിപ്പും വർദ്ധിച്ചതോടെ പലരും ബദൽ സംവിധാനങ്ങളിലേക്ക് മാറുകയാണ്. ആഗോളതലത്തിൽ 'ബോയ്കോട്ട് ചാറ്റ് ജിപിടി' ക്യാമ്പയിൻ ശക്തമായതോടെ കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.


ഗൂഗിളിന്റെ ജെമിനി ഉൾപ്പെടെയുള്ള മറ്റ് എഐ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കരുത്താർജ്ജിക്കുന്ന സാഹചര്യത്തിൽ ചാറ്റ് ജിപിടിക്കുണ്ടായ ഈ തിരിച്ചടി എഐ വിപണിയിൽ വലിയ ചലനമുണ്ടാക്കും.


സാങ്കേതിക വിദ്യയിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home