ad
Deshabhimani

ഐഫോൺ ഫോൾഡബിൾ പുറത്തിറക്കി ആപ്പിൾ; 18 സീരീസും ഈ മാസമെത്തും

I phone.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 06:48 AM | 1 min read

കാലിഫോർണിയ: ടെക് ലോകത്തിന്റെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഫോൾഡബിൾ ഐഫോണും 18 സീരീസും പുറത്തിറക്കി ആപ്പിൾ. ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവെന്റിലായിരുന്നു 'ആപ്പിൾ ഡ്യുവോ' എന്ന പേരിലുള്ള ഫോൾഡബിൾ ഐഫോണും 18 സീരീസും അവതരിപ്പിച്ചത്.


നിലവിൽ വിപണിയിൽ ആൻഡ്രോയിഡ് ഫോണുകളുടെ ഫോൾഡബിൾ ഫോണുകൾ ലഭ്യമാണെങ്കിലും ഇതിൽ ഇന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഡ്യുവോ പുറത്തിറക്കിയിരിക്കുന്നത്. മടക്കിവയ്ക്കുമ്പോൾ സാധാരണ ആൻഡ്രോയിഡ് ഫോൾഡബിൾ ഫോണുകളെക്കാൾ വലിപ്പം ഡ്യുവോയ്ക്കുണ്ട്.


ആപ്പിളിൻ്റെ പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മെ​ഗാ ലോഞ്ച് ഇവൻ്റിൽ പുതിയ ഐഫോൺ 18 പ്രോ സീരീസിന്റെ വിലയും റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഐഫോൺ 18, ഐഫോൺ 18 പ്രൊ, ഐഫോൺ 18 പ്രൊ മാക്സ് എന്നിവയുടെ പ്രീ ബുക്കിംഗ് സെപ്റ്റംബർ മാസം 12 ന് ആരംഭിക്കും.


സെപ്റ്റംബർ 18 മുതൽ ആഗോളതലത്തിൽ വിപണിയിലെത്തും. ഏറ്റവും പുതിയ എ20 പ്രൊ ചിപ്പാണ് ഐഫോൺ 18 പ്രോ സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും ശക്തമായ സിലിക്കൺ ചിപ്പാണിതെന്നാണ് ആപ്പിൾ കമ്പനി അവകാശപ്പെടുന്നത്.


ക്യാമറയിലെ പുതിയ ഫീച്ചറുകൾ, കളർ വേരിയന്റുകൾ, എഐ ഫീച്ചറുകൾ എന്നിങ്ങനെ നിരവധി സാധ്യതകളുമായാണ് 18 സീരീസ് എത്തുന്നത്. അമേരിക്കൻ വിപണിയിൽ 256GB സ്റ്റോറേജ് വേരിയന്റിന് ഐഫോൺ 18 പ്രോയുടെ വില 1,199 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. 256GB അടിസ്ഥാന വേരിയന്റിലുള്ള ഐഫോൺ 18 പ്രോ മാക്സിന്റെ വില 1,299 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്.


ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.ഐഫോൺ 18 പ്രോ മാക്സിന്റെ പ്രാരംഭ വില 1,79,900 രൂപയാണ്. 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് സ്റ്റോറേജ് ഓപ്ഷനുകളിൽഐഫോൺ 18 പ്രോ. ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home