ad
Deshabhimani

ഓരോ ജയവും ചരിത്രമാക്കി ജോകോ; വിംബിൾഡണിൽ ഫെഡററെ മറികടന്ന് റോക്കോ‍ഡ്

Novak Djokovic Wimbledon

നൊവാക് ജോകോവിച് | Image Credit : Wimbledon / Facebook

വെബ് ഡെസ്ക്

Published on Jul 05, 2026, 10:15 PM | 1 min read

ലണ്ടൻ : വിംബിൾഡണിന്റെ ചരിത്രത്താളുകളിൽ പുതിയൊരു സുവർണ അധ്യായം കൂടി എഴുതിച്ചേർത്ത് സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്. കടുത്ത പോരാട്ടത്തിനൊടുവിലാണ് വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ജോകോ യോഗ്യത നേടിയത്. ഇന്നത്തെ വിജയത്തോടെ വിംബിൾഡണിൽ ഏറ്റവും കൂടുതൽ പുരുഷ സിംഗിൾസ് മത്സരങ്ങൾ ജയിച്ച റോജർ ഫെഡററുടെ റെക്കോഡ് ജോകോ മറികടന്നു. അതേസമയം വിംബിൾഡൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിംഗിൾസ് മത്സരങ്ങൾ ജയിച്ച റെക്കോർഡ് 120 വിജയങ്ങളുമായി മാർട്ടിന നവരത്തിലോവയുടെ പേരിൽ തന്നെയാണ്.


അവസാന നിമിഷം കണ്ണഞ്ചിപ്പിക്കുന്ന ഒരു ഡ്രോപ്പ് വോളിയിലൂടെയാണ് ജോകോവിച് ​ഗെയിം പൂർത്തിയാക്കിയത്. ആദ്യ രണ്ട് സെറ്റിൽ ആധിപത്യം ഉറപ്പിച്ച ജോകോ മൂന്നാം സെറ്റ് കൈവിട്ടെങ്കിലും, കൃത്യമായ സമയത്ത് കളിയിലേക്ക് തിരിച്ചെത്തി നാലാം സെറ്റോടെ (7-6(6), 6-3, 3-6, 6-3) മത്സരം കൈപ്പിടിയിലാക്കി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൂന്നാം സീഡായ ഫെലിക്സ് ഓഷെ അലിസിമെയോ, അലക്സാന്ദ്രോ ഡേവിഡോവിചിനയോ ആയിരിക്കും ജോകോവിച് നേരിടുക.


39ാം വയസിലും കോർട്ടിൽ ജോകോ എത്രത്തോളം മികച്ചു നിൽക്കുന്നുവെന്ന് ഈ പ്രകടനം അടിവരയിടുന്നു. ഇതോടെ കരിയറിലെ 66ാമത് ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിലേക്കാണ് ജോകോ യോഗ്യത നേടിയത്. മികച്ച പ്രതിരോധം തീർത്ത് റഷ്യൻ താരം റോമൻ സഫ്യുലിൻ നിറഞ്ഞു നിന്നെങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസത്തിന് മുന്നിൽ ഒടുവിൽ കീഴടങ്ങേണ്ടി വന്നു.


കായിക ലോകത്ത് മെസിയുടെയും റൊണാൾഡോയുടെയും സമാനതകളില്ലാത്ത ആധിപത്യത്തിന് ഒപ്പം തന്നെ നിൽക്കുന്നതാണ് ടെന്നീസിൽ ജോകോവിച്ചിന്റെ കുതിപ്പും. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് യുവതാരങ്ങളോട് ഇത്രയും മികച്ച ഫിറ്റ്നസിൽ പോരാടുന്നത് അവിശ്വസനീയമാണ്. ഓരോ ടൂർണമെന്റ് കഴിയുമ്പോഴും റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന ജോകോവിച്, താൻ തന്നെയാണ് ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം അഥവാ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home