ad
Deshabhimani

ലാ ലിഗയ്ക്ക് ഇന്ന് കിക്കോഫ്; ആദ്യ പോരാട്ടത്തിൽ അലാവസും ഗെറ്റാഫെയും

Barsalona

ടീം ബാഴ്സലോണ| Photo: Getty Images

വെബ് ഡെസ്ക്

Published on Aug 15, 2026, 03:36 PM | 1 min read

മാഡ്രിഡ് : 2026-27 ലാ ലിഗയ്ക്ക് ഇന്ന് കിക്കോഫ്. സീസണിലെ ആദ്യ മത്സരത്തിൽ അലാവസ് സ്വന്തം തട്ടകമായ മെൻഡിസോറോസ സ്റ്റേഡിയത്തിൽ ഗെറ്റാഫെയെ നേരിടും. ഇന്ത്യൻ സമയം രാത്രി 11നാണ് മത്സരം.


പുതിയ സീസണിൽ വിജയത്തുടക്കം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. എവേ മത്സരത്തിൽ മികച്ച തുടക്കം നേടുകയാണ് ഗെറ്റാഫെയുടെ ലക്ഷ്യം. രണ്ടാം മത്സരത്തിൽ സെവിയ്യ റയോ വയ്യെക്കാനോയെ നേരിടും. ഇന്ത്യൻ സമയം ആഗസ്ത് 16 പുലർച്ചെ 1 മണിക്കാണ് മത്സരം.


ലാ ലിഗയുടെ ഉദ്ഘാടന വാരാന്ത്യത്തിൽ ചില മത്സരങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ലോകകപ്പിൽ അവസാന ഘട്ടം വരെ കളിച്ച താരങ്ങൾക്ക് ആവശ്യമായ വിശ്രമവും തയ്യാറെടുപ്പിനുള്ള സമയവും ലഭിക്കുന്നതിനായാണ് ബാഴ്‌സലോണ, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നത്. ഇവരുടെ ആദ്യ മത്സരങ്ങൾ ആഗസ്ത് 22, 23 തീയതികളിലായിരിക്കും. കൂടാതെ, ബാലൈദോസിലെ മൈതാനത്തെ ഫംഗസ് ബാധയെത്തുടർന്ന് സെൽറ്റ വിഗോ–ഒസാസുന മത്സരം ആഗസ്ത് 27ലേക്ക് മാറ്റിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home