print edition ഇഷാൻ പണ്ഡിത മലപ്പുറം എഫ്‌സിയിൽ


Sports Desk
Published on Nov 14, 2025, 04:04 AM | 1 min read
കോഴിക്കോട്
ഇന്ത്യൻ മുന്നേറ്റക്കാരൻ ഇഷാൻ പണ്ഡിതയെ കൂടാരത്തിലെത്തിച്ച് മലപ്പുറം എഫ്‌സി. ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടുസീസൺ കളിച്ച ശേഷമാണ് ഇരുപത്തേഴുകാരൻ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെത്തുന്നത്. എഫ്‌സി ഗോവ, ജംഷഡ്‌പുർ എഫ്‌സി ക്ലബുകൾക്കായും കളിച്ചു. സ്‌പെയ്‌നിലെ യൂത്ത് അക്കാദമികളിലൂടെ കളി പഠിച്ച പണ്ഡിത ലെഗാനെസ്, അൽമേറിയ തുടങ്ങിയ ക്ലബുകളുടെ ഭാഗമായിരുന്നു. ഇന്ത്യക്കായി എട്ട് കളിയിൽ ഒരു ഗോളടിക്കുകയും ചെയ്‌തു.









0 comments