ad
Deshabhimani

റാഷ്‌ഫഡ്‌ 
ബാഴ്‌സയിലേക്ക്‌

barsa fc
വെബ് ഡെസ്ക്

Published on Jul 20, 2025, 02:22 AM | 1 min read


ബാഴ്‌സലോണ

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഗോളടിക്കാരൻ മാർകസ്‌ റാഷ്‌ഫഡ്‌ ബാഴ്‌സലോണയിലേക്ക്‌. ഇംഗ്ലീഷുകാരനുമായുള്ള കരാർ അവസാനഘട്ടത്തിലെത്തി. ഉടൻ പ്രഖ്യാപനമുണ്ടാകും. വായ്‌പാടിസ്ഥാനത്തിലാകും സ്‌പാനിഷ്‌ ക്ലബ്ബിനായി കളിക്കുക. യുണൈറ്റഡിൽ പുതിയ പരിശീലകൻ റൂബെൻ അമോരിമിന്‌ കീഴിൽ ഇരുപത്തേഴുകാരന്‌ അവസരമില്ല. ഇതോടെ കഴിഞ്ഞ സീസൺ അവസാനത്തിൽ വായ്‌പാടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലയിലേക്ക്‌ ചേക്കേറിയിരുന്നു. പത്ത്‌ കളിയിൽ രണ്ട്‌ വീതം ഗോളും അവസരവും ഒരുക്കി. ഏഴാം വയസ്സ്‌ മുതൽ യുണൈറ്റഡ്‌ അക്കാദമിയിലുണ്ട്‌. സീനിയർ ടീമിനായി 287 കളിയിൽ 87 ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home