ധോണി തന്ന സന്തോഷം

മത്സരശേഷം മുംബെെ ഇന്ത്യൻസ് മലയാളി താരം വിഘ്നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന ചെന്നെെ സൂപ്പർ കിങ്സിന്റെ മഹേന്ദ്ര സിങ് ധോണി
ചെന്നൈ : മഹേന്ദ്രസിങ് ധോണി തോളിൽ കൈവച്ച് അഭിനന്ദിച്ചപ്പോൾ വിഘ്നേഷ് പുത്തൂർ അമ്പരന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്റെ മൂന്ന് വിക്കറ്റെടുത്താണ് ഇടംകൈയൻ സ്‌പിൻ ബൗളറുടെ അരങ്ങേറ്റം. വമ്പനടിക്കാരായ ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. നാല് ഓവറിൽ വഴങ്ങിയത് 32 റൺ. കേരള സീനിയർ ടീമിൽ കളിക്കാതെയാണ് ഇരുപത്തിനാലുകാരന്റെ ഐപിഎൽ അരങ്ങേറ്റം.
0 comments