Deshabhimani

സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുംബൈയെ നയിക്കാൻ സൂര്യകുമാർ യാദവ്

SKY
വെബ് ഡെസ്ക്

Published on Nov 09, 2026, 08:54 PM | 1 min read

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ് ടീമിന്റെ നായകൻ. പരിക്കിനെത്തുടർന്ന് രഞ്ജി ട്രോഫിയുടെ ആദ്യഘട്ടം നഷ്ടമായ ഷാർദൂൽ താക്കൂറും ടീമിൽ തിരിച്ചെത്തി.


16 അംഗ ടീമിൽ സർഫറാസ് ഖാൻ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ ഇന്ത്യൻ താരങ്ങളുമുണ്ട്. വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ എല്ലാ ഫോർമാറ്റുകളിലും ഷാർദൂൽ താക്കൂറായിരുന്നു മുംബൈയെ നയിച്ചിരുന്നത്. ഇത്തവണ രഞ്ജി ട്രോഫിയിൽ സിദ്ധേഷ് ലാഡിനും ട്വന്റി 20യിൽ സൂര്യകുമാറിനുമാണ് നായകസ്ഥാനം നൽകിയിരിക്കുന്നത്.


ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റിൽ സൂര്യകുമാറിന് ലഭിക്കുന്ന പ്രധാന ഉത്തരവാദിത്വമാണിത്. മുംബൈയെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും കിരീടം നേടുകയാണ് ലക്ഷ്യമെന്നും താരം പ്രതികരിച്ചു.


വലതുകൈയിലെ നടുവിരലിന് പരിക്കേറ്റതിനെത്തുടർന്നാണ് ഷാർദൂലിന് രഞ്ജി ട്രോഫിയിലെ ആദ്യ നാല് മത്സരങ്ങൾ നഷ്ടമായത്. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ അവസരം ലഭിക്കാതിരുന്ന ശിവം ദുബെയും ടീമിലുണ്ട്.


നവംബർ 14നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. അന്ന് കൊൽക്കത്തയിൽ ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്ത്, ഗോവ, വിദർഭ, ഛത്തീസ്ഗഢ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകൾ.


മുംബൈ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഥർവ അങ്കോലേക്കർ, അംഗ്ക്രിഷ് രഘുവംശി, ഷംസ് മുലാനി, ദിവ്യാൻഷ് സക്സേന, മാക്‌സ്‌വെൽ സ്വാമിനാഥൻ, സുവേദ് പാർക്കർ, മുഷീർ ഖാൻ, ഷാർദൂൽ താക്കൂർ, സർഫറാസ് ഖാൻ, മോഹിത് അവാസ്തി, സൈരാജ് പാട്ടീൽ, സിൽവസ്റ്റർ ഡിസൂസ, ശിവം ദുബെ, ഹാർദിക് തമോറെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home