print edition രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിന് ഇന്ന് കർണാടക

തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കർണാടകയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്‌റ്റേഡിയത്തിൽ രാവിലെ 9.30ന് കളി തുടങ്ങും. ഈ വേദിയിൽ നടക്കുന്ന ആദ്യ ഒന്നാം ക്ലാസ് മത്സരമെന്ന പ്രത്യേകതയുണ്ട്. കേരളത്തിന്റെ മൂന്നാം മത്സരമാണ്. മഹാരാഷ്ട്രയോടും പഞ്ചാബിനോടും സമനില നേടിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത് തിരിച്ചടിയായി. രണ്ട് പോയിന്റുമായി എലൈറ്റ് ബി ഗ്രൂപ്പിൽ ഏഴാംസ്ഥാനത്താണ്.
പരിക്കേറ്റ സൽമാൻ നിസാർ, ഓപ്പണർ വത്സൽ ഗോവിന്ദ്, ഓസ്ട്രേലിയൻ പര്യടനത്തിലുള്ള സഞ്ജു സാംസൺ എന്നിവർ ടീമിലില്ല. പകരക്കാരായി കൃഷ്ണപ്രസാദിനെയും വൈശാഖ് ചന്ദ്രനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.








0 comments