ബുധനാഴ്‌ച ആദ്യകളി മഹാരാഷ്‌ട്രക്കെതിരെ , രണ്ട് അതിഥിതാരങ്ങൾ
ക്യാപ്‌റ്റൻ അസ്‌ഹർ ; കേരള രഞ്ജി ടീമിൽ സഞ്ജുവും


Sports Desk
Published on Oct 11, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്‌ഹറുദീൻ നയിക്കും. 15 അംഗ ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണും ഇടംപിടിച്ചു. അതിഥി താരവും തമിഴ്‌നാട്ടുകാരനുമായ ബാബ അപരാജിതാണ് വൈസ് ക്യാപ്‌റ്റൻ.
നിലവിലെ റണ്ണറപ്പുകളായ കേരളം കഴിഞ്ഞ സീസൺ ഫൈനലിൽ വിദർഭയോട് കീഴടങ്ങിയിരുന്നു. അന്ന് ക്യാപ്‌റ്റനായ സച്ചിൻ ബേബിയും ടീമിലുണ്ട്. നിലവിലെ സംഘത്തിൽ വലിയ മാറ്റമില്ല. അതിഥി താരമായി മധ്യപ്രദേശിൽനിന്നുള്ള സ്‌പിന്നർ അങ്കിത് ശർമ എത്തി.
ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ച അസ്‌ഹറുദീൻ കാസർകോട് സ്വദേശിയാണ്. കഴിഞ്ഞ രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺ നേടിയ താരവുമാണ്. അമയ് ഖുറേസിയ പരിശീലകനായി തുടരും. 15ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ മഹാരാഷ്‌ട്രയാണ് ആദ്യ എതിരാളി. എലെറ്റ് ഗ്രൂപ്പ് ബിയിൽ ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ് ടീമുകളുമുണ്ട്.
ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം ഡി നിധീഷ്, എൻ പി ബേസിൽ, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.








0 comments