രഞ്ജി ട്രോഫി ഒക്‌ടോബർ 15മുതൽ


Sports Desk
Published on Jun 16, 2025, 12:00 AM | 1 min read
മുംബൈ
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഒക്‌ടോബർ 15ന് തുടക്കമാകും. രഞ്ജി ട്രോഫിയാണ് ആദ്യം. കഴിഞ്ഞ പതിപ്പിന് സമാനമായി രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. നവംബർ 19 വരെയാണ് ആദ്യഘട്ടം. ജനുവരി 22 മുതൽ രണ്ടാംഘട്ട മത്സരങ്ങൾ ആരംഭിക്കും. നവംബർമുതൽ ജനുവരിവരെ സയ്‌ദ് മുഷ്‌താഖ് അലി ട്വന്റി20യും വിജയ് ഹസാരെ ഏകദിന ട്രോഫിയും നടക്കും. രഞ്ജിയിൽ വിദർഭയാണ് നിലവിലെ ചാമ്പ്യൻമാർ. കേരളം റണ്ണറപ്പും.








0 comments