രഞ്ജിയിൽ കേരളം നാളെ ഇറങ്ങുന്നു


Sports Desk
Published on Oct 14, 2025, 12:03 AM | 1 min read
തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റ് പുതിയ സീസൺ നാളെ തുടങ്ങും. കേരളം ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ നേരിടും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ റണ്ണറപ്പായിരുന്നു. ഫൈനലിൽ ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ ജേതാക്കളായി. മുഹമ്മദ് അസ്‌റുദ്ദീൻ നയിക്കുന്ന ടീമിൽ സഞ്ജു സാംസനുമുണ്ട്. മത്സരം രാവിലെ 9.30 മുതൽ ജിയോ ഹോട്ട് സ്‌റ്റാറില്‍ തത്സമയം കാണാം.








0 comments