ജാക്ക് ലീച്ച് രണ്ടാംടെസ്‌റ്റിനില്ല ; മത്സരം നാളെ

വിശാഖപട്ടണം
ഇന്ത്യയുമായുള്ള രണ്ടാംക്രിക്കറ്റ് ടെസ്‌റ്റിൽ ഇംഗ്ലീഷ് സ്‌പിന്നർ ജാക്ക് ലീച്ച് കളിക്കില്ല. ഒന്നാംടെസ്‌റ്റിനിടെ ലീച്ചിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു. നാളെയാണ് മത്സരം. പരമ്പരയിൽ ആദ്യകളി ജയിച്ച ഇംഗ്ലണ്ട് മുന്നിലാണ്.
ലീച്ചിനുപകരം ഷോയിബ് ബഷീർ കളിക്കുമെന്നാണ് സൂചന. ഇന്ത്യൻ നിരയിൽ പരിക്കുകാരണം രവീന്ദ്ര ജഡേജയും കെ എൽ രാഹുലും കളിക്കുന്നില്ല. സ്‌പിൻ പിച്ചായിരിക്കും വിശാഖപട്ടണത്തും.









0 comments