30 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്ന് ഏറ്റവും പ്രായം കൂടിയ കുഞ്ഞിന് ജനനം

image : Gemini AI
ഫ്ലോറിഡ : അമേരിക്കൻ ദമ്പതികളായ ലിൻഡ്സെയ്ക്കും ടിം പിയേഴ്സിനും നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം കുഞ്ഞ് പിറന്നു. . 1994-ൽ ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നാണ് ദമ്പതികൾക്ക് തദ്ദിയൂസ് ഡാനിയൽ പിയേഴ്സ് എന്ന ആൺകുഞ്ഞ് പിറന്നിരിക്കുന്നത്. ഏറ്റവും പ്രായം കൂടിയ കുഞ്ഞ് എന്ന ലോക റെക്കോർഡോഡു കൂടിയാണ് കുഞ്ഞിന്റെ ജനനം. 62-കാരിയായ ലിൻഡ ആർച്ചേർഡിന്റേതാണ് ഭ്രൂണം. 1990-കളുടെ തുടക്കത്തിൽ ഗർഭിണിയാകാൻ ബുദ്ധിമുട്ടിയ ലിൻഡ ആർച്ചേർഡും അവരുടെ മുൻ ഭർത്താവും ചേർന്നാണ് ഐവിഎഫ് വഴി ഭ്രൂണം ആദ്യം സൃഷ്ടിച്ചത്. അവർ സൃഷ്ടിച്ച നാല് ഭ്രൂണങ്ങളിൽ ഒന്നിൽ നിന്നാണ് ഇപ്പോൾ 30 വയസ്സുള്ള ഒരു മകൾ ജനിച്ചത്. ബാക്കിയുണ്ടായിരുന്ന ഭ്രൂണങ്ങൾ വിവാഹമോചനത്തിന് ശേഷം ലിൻഡയുടെ സംരക്ഷണയിൽ ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു.
ഭർത്താവുമായി പിരിഞ്ഞ ശേഷം, ഭ്രൂണങ്ങളുടെ അവകാശം ലിൻഡ ആർച്ചേർഡിന് ലഭിച്ചു. പിന്നീട് അവർ ഭ്രൂണം “ദത്തെടുക്കുന്നതിനെ” കുറിച്ച് മനസ്സിലാക്കി. ഈ രീതിയിൽ, ഭ്രൂണം ദാനം ചെയ്യുന്നവർക്കും അത് സ്വീകരിക്കുന്നവർക്കും തങ്ങൾക്കിണങ്ങിയ ആളുകളെ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. തൻ്റെ ഭ്രൂണം വെളുത്ത വർഗക്കാരായ, ക്രിസ്ത്യൻ ദമ്പതികൾക്ക് നൽകണമെന്ന് ലിൻഡ ആർച്ചേർഡ് ആഗ്രഹിച്ചു. അങ്ങനെയാണ് ഈ ഭ്രൂണം ദത്തെടുക്കാൻ ലിൻഡ്സെയും ടിം പിയേഴ്സും മുന്നോട്ട് വന്നത്. തദ്ദിയൂസ് ഡാനിയൽ പിയേഴ്സിൻ്റെ ഭ്രൂണം കൈമാറ്റം ചെയ്ത ക്ലിനിക്കിൻ്റെ മേധാവിയായ ജോൺ ഗോർഡൻ എന്ന ഡോക്ടറാണ്.
എന്താണ് ഐവിഎഫ്
ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചികിത്സയാണ് ഐവിഎറഫ് അഥവാ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ. ഈ ചികിത്സാരീതിയിൽ, സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും ഒരു ലാബിൽ വെച്ച് സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കുന്നു. പിന്നീട് ഈ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഭാവിയിൽ ഉപയോഗിക്കാനായി ഭ്രൂണങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനും സാധിക്കും.









0 comments