ഭൂമിയിലോ ചന്ദ്രനിലോ പതിക്കാനൊരുങ്ങി ഒരു ഛിന്നഗ്രഹം; ആശങ്കയോടെ ശാസ്ത്രലോകം

ഭൂമിയിലോ ചന്ദ്രനിലോ പതിക്കാൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തി ശാസ്ത്രലോകം. 2024 വൈആർ 4 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് അപകടകാരിയായ ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശൂന്യാകാശത്ത് കൂടി അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന 2024 വൈആർ 4, 2032 ആവുമ്പോഴേക്കും ഭൂമിയിൽ വന്നുപതിക്കാനുള്ള സാധ്യതകളാണ് നാസ വ്യക്തമാക്കുന്നത്. 53 മീറ്റർ മുതൽ 67 മീറ്റർവരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ വന്നുപതിക്കാനുള്ള സാധ്യത മൂന്ന് ശതമാനമാണ്. എന്നാൽ ഇതിലേറെ സാധ്യത ഇത് ചന്ദ്രനിൽ ചെന്ന് പഠിക്കാനാണ്.
ഛിന്നഗ്രഹം ചന്ദ്രനിൽ പതിക്കുന്നതിലും അപകടങ്ങളേറെയാണ്. ഇത് ചന്ദ്രനിൽ പതിച്ചാൽ ലൂണാർ ഇജക്ട് എന്ന പ്രതിഭാസമുണ്ടാകും. ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നതോടെ ചന്ദ്രോപരിതലത്തിലെ പൊടിയും ചെറു പാറകളും ഉൾപ്പെടുന്ന ബാഹ്യപാളി ഉയർന്ന് പൊങ്ങുകയും അത് ചെറു ഉൽക്കാവശിഷ്ടങ്ങളായി ഭൂമിയുടെ ലോ എർത്ത് ഓർബിറ്റിലേക്ക് വ്യാപിക്കുകയും ചെയ്യും. നിലവിൽ ഈ മേഖലയിൽ നിരവധി ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഉൾക്കവശിഷ്ടങ്ങൾ ബഹിരാകാശത്തെത്തുന്നത് ഇവയ്ക്ക് ദോഷമായി ഭവിക്കും.
ഭൂമിയിലോ ചന്ദ്രനിലോ ഛിന്നഗ്രഹം വന്നുപതിക്കുന്നത് തടയാൻ വേണ്ടി ഒന്നുകിൽ ചിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റുക അല്ലെങ്കിൽ ഇതിനെ തകർക്കുക എന്നതാണ് ഒരേ ഒരു പ്രതിവിധി. സഞ്ചാരപഥം മാറ്റുന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ചർച്ച ചെയ്തിരുന്നെങ്കിലും ചിന്നഗ്രഹത്തിന്റെ യാത്രാർത്ഥ പിണ്ഡം അറിയാത്തതിനാൽ ഇതിനെ വഴിമാറ്റുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്. 100 കിലോടൺ ഭാരമുള്ള അണുബോംബുകൾ വിക്ഷേപിച്ച് ഛിന്നഗ്രഹത്തെ തകർക്കാനും ആലോചനകളുണ്ട്.
ഇതുവരെ മനുഷ്യൻ ഒരു ഛിന്നഗ്രഹത്തെ തകർക്കാൻ അണുബോംബ് പരീക്ഷിച്ചിട്ടില്ലെങ്കിലും മുൻപ് ബഹിരാകാശത്ത് അണുവിസ്ഫോടന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 2025 വൈആർ 4 ന്റെ സഞ്ചാരപഥം മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടാൽ മാത്രമേ ഛിന്നഗ്രഹം തകർക്കാനുള്ള തീരുമാനത്തിലേക്ക് ശാസ്ത്രജ്ഞർ കടക്കുകയുള്ളു എന്നാണ് തീരുമാനം.









0 comments