ad
Deshabhimani

വാക്കത്തോണും അർധ മാരത്തണും

walkathon
വെബ് ഡെസ്ക്

Published on Dec 01, 2025, 03:16 PM | 1 min read

സലാല : ഒമാന്റെ 55–-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വാക്കത്തണും അർധ മാരത്തണും സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയം, സലാല ഹെൽത്ത് സിറ്റി, ലൈഫ് ലൈൻ ആശുപത്രി, ഫാസ് അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ലൈഫ് ലൈൻ ആശുപത്രി പരിസരത്തുനിന്ന്‌ ആരംഭിച്ച് അൽ നാസർ ക്ലബ് ഗ്രൗണ്ടിലുള്ള ഫാസ് അക്കാദമിയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം.

സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. 21 കിലോമീറ്റർ ദൈർഘ്യത്തിലുള്ള അർധ മാരത്തൺ ലൈഫ് ലൈൻ ആശുപത്രിയിൽനിന്ന്‌ തുടങ്ങി മില്ലേനിയം ജങ്‌ഷൻ ചുറ്റി ഫാസ് അക്കാദമിയിൽ അവസാനിച്ചു. ലൈഫ് ലൈൻ ആശുപത്രി പരിസരത്ത് ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡന്റ്‌ ഡോ. അബൂബക്കർ സിദ്ദീഖ് ഫ്ലാഗ് ഓഫ് ചെയ്തു. ലൈഫ് ലൈൻ ഹോസ്‌പിറ്റൽ ഡയറക്ടർ അബ്ദുൾ റഷീദ്, മാർക്കറ്റിങ്‌ മാനേജർ അഹമ്മദ് ഷബീർ, ഫാസ് അക്കാദമി ഡയറക്‌ടർ ജംഷാദ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള മെഡലുകളും ട്രോഫിയും ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, അസി. വൈസ് പ്രിൻസിപ്പൽ വിപിൻ ദാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടിവ് അംഗം ഗോപകുമാർ, ലൈഫ് ലൈൻ ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. ജസീന നെടുവഞ്ചേരി എന്നിവർ ചേർന്ന് സമ്മാനിച്ചു. ലൈഫ് ലൈൻ ബിസിനസ് ഡെവലപ്മെന്റ്‌ മാനേജർ കെ എൻ ഷബീർ പരിപാടികൾക്ക് നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home