ad
Deshabhimani

സഹേൽ ആപ്പിലൂടെ ‘വോളണ്ടറി ടൂറിസ്റ്റ് ഗൈഡൻസ്’ സർവീസ്

kuwait
വെബ് ഡെസ്ക്

Published on Oct 05, 2025, 03:54 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിലെ ടൂറിസം മേഖലയെ നവീകരിച്ച് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആകർഷകമാക്കുന്നതിനായി ഇൻഫർമേഷൻ മന്ത്രാലയം ‘വോളണ്ടറി ടൂറിസ്റ്റ് ഗൈഡൻസ്’ സർവീസ് ആരംഭിച്ചു. സർക്കാർ ആപ്പ് സഹേൽ മുഖേന ലഭ്യമാക്കിയിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ പൗരന്മാർക്ക് സന്നദ്ധ ടൂറിസ്റ്റ് ഗൈഡുകളായി രജിസ്റ്റർ ചെയ്യാനും രാജ്യത്തിന്റെ ടൂറിസം വളർച്ചയിൽ നേരിട്ട് പങ്കാളികളാകാനും അവസരം ലഭിക്കുന്നു.

ഇൻഫർമേഷൻ– സാംസ്‌കാരിക മന്ത്രിയായ അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. യുവാക്കളെ ഉൾപ്പെടുത്തി സാംസ്കാരിക അനുഭവങ്ങൾ വിനോദസഞ്ചാരികൾക്ക് എത്തിക്കുക, ദേശീയ തിരിച്ചറിവ് പ്രചരിപ്പിക്കുക, കുവൈത്തിന്റെ അതിഥി സൽക്കാരം ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിഛായയെ മെച്ചപ്പെടുത്താനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

കുവൈത്ത് വോളണ്ടറി വർക്ക് സെന്ററുമായി സഹകരിച്ച് സന്നദ്ധ ഗൈഡുകളുടെ ദേശീയ ഡാറ്റാബേസ് രൂപീകരിക്കും. ഇവർ ടൂറുകൾ, സാംസ്കാരിക പരിപാടികൾ, ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെ സ്വീകരണം എന്നിവയിൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം പുലർത്തി പ്രവർത്തിക്കും. ഇതുവഴി വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരത്തിലുള്ള അനുഭവം ഉറപ്പാക്കാനാകും.

താല്‍പ്പര്യമുള്ളവർക്ക് സഹേൽ ആപ്പിൽ ബയോഡേറ്റ സമർപ്പിച്ച് രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ അഭിമുഖവും കഴിവ് പരിശോധനയും നടത്തി, പ്രത്യേക പരിശീലന പരിപാടിയിലൂടെ ഗൈഡ് ചുമതലയ്ക്ക് തയ്യാറാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home