വാഹന ഉടമസ്ഥാവകാശ കൈമാറ്റം; സഹേലിൽ സേവനം വീണ്ടും ആരംഭിച്ചു

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം ‘സഹേൽ’ ആപ്പിലൂടെ വീണ്ടും സജീവമാക്കിയതായി അധികൃതർ. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റങ്ങളിലെ നവീകരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായതിനെ തുടർന്നാണ് സേവനം പുനഃരാരംഭിച്ചതെന്ന് ‘സഹേൽ’ വ്യക്തമാക്കി.
പുതുക്കിയ സംവിധാനത്തിലൂടെ വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ ഇനി ഉപയോക്താക്കൾക്ക് പൂർണമായും ഓൺലൈനായി നിർവഹിക്കാം. സേവനം കൂടുതൽ വേഗത്തിലും ലളിതമായും ലഭ്യമാക്കാനുള്ള ഡിജിറ്റൽ വികസന നടപടികളുടെ ഭാഗമായാണ് നടപടി.










0 comments