ജമാൽ അൽ ഇത്തിഹാദ്; യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും

a r rahman
വെബ് ഡെസ്ക്

Published on Nov 27, 2025, 02:04 PM | 1 min read

അബുദാബി: യുഎഇ ദേശീയദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ രാജ്യത്തിന് സംഗീതാദരവുമായി സംഗീത സംവിധായകൻ എആർ റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സും. റഹ്മാൻ സംഗീത സംവിധാനം ചെയ്ത്, ബുർജീൽ രൂപം നൽകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29ന് അവതരിപ്പിക്കും.


ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ 'ജമാൽ' ഗാനം. രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 'ജമാൽ' അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home