യുഎഇ മന്ത്രി റീംൽ ഹാഷ്മിക്ക് പ്രിൻസസ് ഓൾഗ മെഡൽ

ഷാർജ: ഉക്രെയ്നിനെ സഹായിക്കുന്നതിൽ നൽകിയ വ്യക്തിഗത സംഭാവനകളെ മാനിച്ച് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയ്ക്ക് പ്രിൻസസ് ഓൾഗ മെഡൽ ഫസ്റ്റ് ക്ലാസ് നൽകി ഉക്രൈൻ പ്രസിഡന്റ് ആദരിച്ചു. നിലവിലുള്ള മാനുഷിക സംരംഭങ്ങളിൽ യുഎഇ വഹിക്കുന്ന പങ്കിനെയും, ഉക്രൈനിന് നൽകുന്ന പിന്തുണയ്ക്കും ഉക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്കി യുഎഇയെ പ്രശംസിച്ചു.
റഷ്യയിൽ തടവിൽ കഴിയുന്ന ഉക്രയിൻകാരെ തിരികെ എത്തിക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്നതിലും സഹായിക്കുന്നതിലും യുഎഇ വഹിക്കുന്ന പങ്ക് സ്തുത്യര്ഹമാണ് എന്നും, റഷ്യയിലെ തടവിൽ നിന്ന് ഉക്രൈനിയക്കാരെ തിരിച്ചു കൊണ്ടുവരുന്നതിന് യുഎഇ ആവർത്തിച്ച് മധ്യസ്ഥത വഹിച്ചിട്ടുണ്ട് എന്നും, വിലയേറിയ ഈ മാനുഷിക സംരംഭങ്ങളെ, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പിന്തുണയെ, ഉഭയകക്ഷി സഹകരണത്തെ ഉക്രൈൻ വിശാലമായ അർഥത്തിൽ മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും സെലൻസ്കി പറഞ്ഞു.









0 comments