ഇന്റർപോൾ റെഡ് ലിസ്റ്റിലുള്ള രണ്ട് കുറ്റവാളികളെ ബെൽജിയത്തിലേക്ക് കൈമാറി യുഎഇ

ദുബായ്: ഇന്റർപോൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് അന്തർദേശീയ കുറ്റവാളികളെ ബെൽജിയത്തിലേക്ക് കൈമാറിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുബായ് ഷാർജ പോലീസുകളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കെതിരെ അന്തർദേശീയ മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് ശൃംഖല നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പ്രതികളുടെ പേരുകൾ അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. ന്യായവിധിയും നീതിമന്ത്രാലയത്തിന്റെ തീരുമാനവും അനുസരിച്ചാണ് കൈമാറ്റം നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അന്തർദേശീയ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള ആഗോള നിയമ നടപടികളോടുള്ള യുഎഇയുടെ പ്രതിബദ്ധതയും രാജ്യാന്തര സഹകരണത്തിന്റെ പ്രാധാന്യവും ഈ നീക്കം വ്യക്തമാക്കുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.









0 comments