യുഎഇ ഈജിപ്ത് പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തി

ഷാർജ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും വികസനങ്ങളും സാഹോദര്യബന്ധവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ചർച്ചകൾ കയ്റോയിൽ വെച്ചാണ് നടന്നത്.
അൽ ഇത്തിഹാദിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വ്യാപാര വികസന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്ന കാര്യങ്ങളും, മധ്യപൂർവ ദേശത്തെ പുതിയ സംഭവവികാസങ്ങളും, പലസ്തീൻ വിഷയമടക്കം നിരവധി പ്രാദേശിക അന്തർദേശീയ വിഷയങ്ങളും ഇതു നേതാക്കളും അവലോകനം ചെയ്തു. ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും ഇതു നേതാക്കളും പിന്തുണ അറിയിച്ചു. യോഗത്തിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുത്തു.









0 comments