2025 ആദ്യ 2025 പകുതിയിൽ 45 ശതമാനം അപകടക്കുറവ്
കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും കുത്തനെ കുറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷം ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങളും വാഹനാപകടങ്ങളും അപകടമരണങ്ങളും ഗണ്യമായി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2024-ൽ 19,68,733 നിയമലംഘനങ്ങൾ ഉണ്ടായപ്പോൾ 2025-ൽ 16,59,448 ആയി കുറഞ്ഞു.
വാഹനാപകടങ്ങൾ 45 ശതമാനം കുറഞ്ഞു. 2024-ലെ 2,511 അപകടങ്ങൾക്ക് പകരം 2025-ൽ വെറും 1,383 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. അപകടമരണങ്ങളിലും കാര്യമായ കുറവ് ഉണ്ടായി. കഴിഞ്ഞ വർഷം 143 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇത്തവണ 94 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. 34 ശതമാനം കുറവ്.
കർശനമായ ട്രാഫിക് നിയന്ത്രണ നടപടികൾ, നവീകരിച്ച നിരീക്ഷണ സംവിധാനങ്ങൾ, തുടർച്ചയായ ബോധവൽക്കരണം തുടങ്ങിയവയാണ് ഈ നേട്ടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമം തുടരുമെന്നും അധികൃതർ ഉറപ്പുനൽകി.









0 comments