സുഡാൻ ആയുധക്കടത്ത്: കുറ്റാരോപിതരെ വിചാരണയ്ക്കുവിട്ട് യുഎഇ

ദുബായ് : സുഡാനിലേക്ക് ആയുധക്കടത്ത് നടത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വിചാരണയ്‌ക്ക് വിട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഭൂപ്രദേശം, തുറമുഖങ്ങൾ, വ്യോമപാതകൾ എന്നിവ അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിൽ യുഎഇയുടെ അചഞ്ചല പ്രതിബദ്ധതയെ ഈ നീക്കം തെളിയിക്കുന്നു എന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കാളികളായ വിഭാഗങ്ങൾക്കും മറ്റ് സംഘർഷ മേഖലകളിലേക്കുമുള്ള ആയുധക്കടത്ത് ശ്രമങ്ങൾ ഉൾപ്പെടെ ഇത്തരം എല്ലാ അനധികൃത ഇടപാടുകളും തടയുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 30ന് പോർട്ട് സുഡാൻ അതോറിറ്റിയിലേക്ക് ആയുധോപകരണങ്ങൾ കടത്താൻ ശ്രമിച്ച സംഘാംഗങ്ങളെ യുഎഇ അറസ്റ്റ് ചെയ്തിരുന്നു.









0 comments