ad
Deshabhimani

സഹേൽ ആപ്പിൽ താമസ മേൽവിലാസ രജിസ്ട്രേഷൻ; കെട്ടിട ഉടമയുടെ അനുമതി നിർബന്ധം

sahel
വെബ് ഡെസ്ക്

Published on Mar 17, 2026, 11:38 AM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ താമസ മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള നടപടിയിൽ മാറ്റംവരുത്തിയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. സഹേൽ ആപ്പ് വഴി താമസ മേൽവിലാസം രജിസ്റ്റർ ചെയ്യാനായി ഇനിമുതൽ കെട്ടിട ഉടമയുടെ അനുമതി നിർബന്ധമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


പുതിയ സംവിധാനമുസരിച്ച്‌ പ്രവാസികൾ താമസ മേൽവിലാസ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കുമ്പോൾ കെട്ടിട ഉടമയ്ക്ക് ആപ്പ് വഴി ഉടൻ അറിയിപ്പ് ലഭിക്കും. കെട്ടിട ഉടമ ആപ്പിലൂടെ അപേക്ഷ അംഗീകരിച്ചാൽ മാത്രമേ മേൽവിലാസ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകൂ. താമസ വിവരങ്ങളുടെ കൃത്യത വർധിപ്പിക്കുകയും രജിസ്ട്രേഷൻ നടപടികളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കുകയും ചെയ്യാനാണ് പുതിയ സംവിധാനം നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.


ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുന്ന താമസ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും ഇത് സഹായകരമാകുമെന്ന് അതോറിറ്റി അറിയിച്ചു. പുതിയ നടപടി വഴി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. രാജ്യത്തെ സിവിൽ ഡാറ്റ രേഖകളുടെ കൃത്യത കൂടുതൽ മെച്ചപ്പെടുന്നതിന്‌ ഇത്‌ സഹായിക്കുമെന്ന്‌ അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home