റോഡിലെ അമിതവേഗം: യുഎഇയിൽ നടപടി കടുപ്പിച്ചു

ദുബായ്: അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്. നഗരത്തിലെ അപകടങ്ങൾക്ക് പ്രധാന കാരണം അമിതവേഗതയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിയമപരമായ വേഗപരിധി ലംഘിക്കുന്നതിനാൽ വർഷംതോറും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും അനേകം കുടുംബങ്ങൾ ദുരിതത്തിലാകുകയും ചെയ്യുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടങ്ങളുടെ മുഖ്യകാരണം അമിതവേഗതയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നതായി ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. അമിതവേഗം ഡ്രൈവർമാരുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും അപകടം ഒഴിവാക്കാനുള്ള സമയം ഇല്ലാതാക്കുകയും ചെയ്യും. റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ റഡാർ സംവിധാനങ്ങളും സ്‌മാർട്ട് പട്രോളിങ്ങും അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകളും വിന്യസിക്കുമെന്നും അധികൃതർ പറഞ്ഞു.









0 comments